
എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഹണി എം വർഗ്ഗീസിനെയും, കേരള ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെയും പേര് വ്യക്തമാക്കിയും ഇവരെ അധിക്ഷേപിച്ചും നുണ കഥ എഴുതി ചേർത്ത ഊമ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ അന്വേഷണം ആവിശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ച ഡിവൈഎസ്പി ബൈജു കെ പൗലോസിനെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി അന്വേഷണത്തിനും തുടർ നടപടികൾക്കും മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിയ്ക്ക് കൈമാറി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നൽകിയത്. നടിയെ ആക്രമിച്ച കേസിൽ വിധിന്യായം പുറപ്പെടുവിച്ച എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയെയും ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരെയും അധിക്ഷേപിച്ച് കൊണ്ടുള്ള ഊമ കത്തിന്റെ ആമുഖം സഖാവ് ഹണി എം വർഗ്ഗീസിന്റെ വിക്രിയകൾ എന്നാണ്. എറണാകുളം എം ജി റോഡിലെ പോസ്റ്റ് ഓഫീസിൽ നിന്നാണ് ഊമ കത്തുകൾ വ്യാജ അഡ്രസ്സുകളിൽ നിന്ന് കഴിഞ്ഞ മൂന്നാം തീയതി രജിസ്ട്രേഡ് ചെയ്തിട്ടുള്ളത്.കേരള ഹൈക്കോടതി മുൻ ജഡ്ജി കമാൽ പാഷ, ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയവർക്കും ഊമ കത്തുകൾ ലഭിച്ചു. വ്യക്തികളെ അപമാനിച്ച് കൊണ്ടുള്ള ഊമ കത്തുകൾ നിയമപരമായി നിലനിൽക്കുന്നതല്ല. ഇതിനുമേൽ തുടർ നടപടിയ്ക്ക് ജുഡീഷ്യറിക്ക് പോലും നിയമപരമായി കഴിയുന്നതല്ല. കോടതി വിധിന്യായങ്ങൾക്ക് അപ്പീൽ പോകുവാൻ ശുപാർശ നൽകുക എന്നതിൽ നിന്ന് വ്യത്യസ്തമായി കോടതി ജഡ്ജിമാരെയും കോടതി നടപടി ക്രമങ്ങളെയും സംശയത്തോടെ അന്വേഷണ ഉദ്യോഗസ്ഥന് കാണുവാൻ കഴിയുന്നതല്ല. ഇതിന്റെ ലംഘനമാണ് ബൈജു കെ പൗലോസ് നടത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ രണ്ടാമത്തെ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്ത സംഘത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ബൈജു കെ പൗലോസ്. മേലധികാരികൾ മുഖേനയല്ല സംസ്ഥാന പോലീസ് മേധാവിയ്ക്ക് ഇത്തരത്തിലെ പരാതി നൽകിയിരിക്കുന്നത്. ഊമ കത്തിൽ ജഡ്ജിമാർക്കെതിരെ ആക്ഷേപം നടത്തിയ ആളെ കണ്ടെത്തുക എന്ന ആവശ്യമല്ല ബൈജു മുന്നോട്ട് വച്ചിരിക്കുന്നത്.ജഡ്ജിമാർക്കെതിരെയുള്ള നുണ കഥയിൽ സത്യമുണ്ടോയെന്ന് അന്വേഷിക്കണമെന്ന നിയമവിരുദ്ധ ആവിശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. അതിനാൽ ബൈജു കെ പൗലോസിനെതിരെ നടപടി വേണമെന്നാണ് അഡ്വ. ......
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്നു മാത്രം രണ്ടു തവണയാണ് സ്വർണവില വർധിച്ചത്.......
അജിത്ത് കുമാർ അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'ഗുഡ് ബാഡ് അഗ്ലി' ആയിരുന്നു. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിനെ തുടർന്ന് അജിത്ത് കുമാർ വീണ്ടും അദ്ദേഹത്തിന്റെ സംവിധാനത്തിൽ തന്നെയാണ് അഭിനയിക്കാനിരിക്കുന്നത് എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ......
ന്യൂഡൽഹി: ഇന്ത്യയിലെത്തിയ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ന്യൂഡൽഹിയിൽ 21 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ......
കേരള ലത്തീൻ കത്തോലിക്ക ഇടവകകളിൽ ലത്തീൻ കത്തോലിക്കാ ദിനം ആചരിച്ചു.ലത്തീൻ കത്തോലിക്കരുടെ ഉന്നതനയ രൂപീകരണ ഏകോപന സമിതിയായ കെആർഎൽ സിസിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.രാവിലെ വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പതാക ഉയർത്തി. ......
പ്രബുദ്ധരാകുകയാണ് വിമോചനത്തിലേക്കുള്ള വഴിയെന്നു കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് ഏജൻസി ഫോർ ഡവലപ്പ്മെന്റ് (CADAL) ചെയർമാനും ആലപ്പുഴ രൂപതാ മെത്രാനുമായ ഡോ. ജെയിംസ് ആനാപറമ്പിൽ. ......
വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും.......
യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന് നേതൃത്വം നൽകി. സീറോമലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, യൂറോപ്പിലെ സീറോമലബാർ വിശ്വാസികൾക്കായുള്ള അപ്പോസ്തോലിക് വിസിസ്റ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരും വൈദികരും സമർപ്പിതരും നൂറുകണക്കിന് വിശ്വാസികളും ഈ തീർത്ഥാടനത്തിൽ മേജർ ആർച്ചുബിഷപ്പിനെ അനുഗമിച്ചു. ......
തിരുവനന്തപുരം: എസ്ഐആറിന്റെ ഭാഗമായി കേരളത്തിൽ ലക്ഷക്കണക്കിന് പേരെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കുന്നുവെന്ന് ആരോപണം. 2025 ഒക്ടോബറിലെ വോട്ടർ പട്ടികയിൽ നിന്ന് 25 ലക്ഷത്തിലധികം വോട്ടർമാരെ ഒഴിവാക്കിയെന്ന് രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. ......